dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Kerala

ബജറ്റിന് പിന്നാലെ സ്വർണ്ണ വിലയിൽ വൻ ഇടിവ്

Reading Time: < 1 minute

സ്വർണ്ണത്തിന് ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാമിന് 250 രൂപയും, പവന് 2,000 രൂപയുമാണ് കുറഞ്ഞത്. ിത്തരത്തിൽ ഉച്ചയ്ക്ക് ശേഷം പവന് 51,960 രൂപയും, ഗ്രാമിന് 6,745 രൂപയുമാണ് വില നിലവാരം
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് രാവിലെ താഴ്ച്ചയുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 53,960 രൂപയും, ഗ്രാമിന് 6,745 രൂപയുമായിരുന്നു വില. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞിരുന്നത്. ഇത്തരത്തിൽ ഇന്ന് രണ്ട് തവണകളിലായി പവന് 2,200 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.
സ്വർണ്ണം-വെള്ളി എന്നിവയുടെ എക്സൈസ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചതോടെയാണ് അപ്രതീക്ഷിതമായി ഇന്ന് ഉച്ച കഴിഞ്ഞ് വില കുറഞ്ഞത്. നിലവിൽ സ്വർണ്ണ വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്കും, വിവാഹ പാർട്ടികൾക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനമായി ഇത് മാറി. നികുതി കുറച്ചതോടെ, പവന് 50,000 രൂപയിൽ താഴേക്ക് സ്വർണ്ണ വില കുറയാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4% എന്ന തോതിലേക്കാണ് കുറച്ചത്.

Leave a comment

Your email address will not be published. Required fields are marked *