ഏപ്രിൽ 9-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 87-ലധികം ഇൻവിറ്റേഷൻ നൽകി ഐആർസിസി.
35 സാങ്കേതിക തൊഴിലുകൾക്കായി ലക്ഷ്യമിട്ടുള്ള ബീസി പിഎൻപി നറുക്കെടുപ്പിലൂടെ, സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന നറുക്കെടുപ്പിലൂടെ 46 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കൂടാതെ, ചൈൽഡ് ഹുഡ്എഡ്യുക്കേറ്റേഴ് ആൻഡ് അസിസ്റ്റന്റുകൾക്കായി 9 ഇൻവിറ്റേഷനും നൽകി. മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിനായി 13 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 21 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി. കൂടാതെ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 19 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനും നൽകി.
മാർച്ച് 26ന് നടന്ന മുൻ ബിസി പിഎൻപി ജനറൽ നറുക്കെടുപ്പിനെ അപേക്ഷിച്ച് കട്ട്ഓഫ് സ്കോർ 2 പോയിൻ്റ് വർധിച്ച് 116 ആയി.
BC PNP ഡ്രോ; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






