റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരായ (RSV) അംഗീകാരം നൽകി ഹെൽത്ത് കാനഡ. 60 വയസും അതിനുമുകളിലുള്ളവർക്കുമായുള്ള എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള മോഡേണയുടെ mRESVIA വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. 2025-ൽ വാക്സിൻ ലഭ്യമായോക്കും.
രോഗപ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാനും ആക്രമിക്കാനും കഴിയുന്ന നിർദ്ദിഷ്ട പ്രോട്ടീനുകൾ നിർമ്മിക്കാൻ ശരീരത്തെ പഠിപ്പിക്കുന്ന mRNA വാക്സിനുകൾക്ക് ഒന്നിലധികം രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ഈ ആഴ്ച ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ GSK 50 നും 59 നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്കുള്ള RSV വാക്സിന് കാനഡയിൽ അംഗീകാരം നൽകിയിരുന്നു. GSK യുടെ Arexvy, Pfizer’s Shot Abrysvo എന്നിവയും 60 വയസും അതിന് മുകളിലുള്ളവർക്കുമായി പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾക്കും കാനഡ അംഗീകാരം നൽകിയിട്ടുണ്ട്.







