dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിലുടനീളം ലിഥിയം അയേണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പ്

Reading Time: < 1 minute

കാനഡയിലുടനീളം ലിഥിയം അയേണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. ടൊറന്റോയില്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന തീപിടുത്തങ്ങള്‍ 2023 ല്‍ 90 ശതമാനം വര്‍ധിച്ചതായും മൊത്തം 55 അഗ്നിരക്ഷാ സേന മേധാവികളുടെ മുന്നറിയിപ്പിൽ പറയുന്നു. വാന്‍കുവറിലും ബാറ്ററികള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കൂടുതലായിരുന്നു. രാജ്യത്തുടനീളം നടക്കുന്ന ചെറുതും വലുതുമായ തീപിടുത്തങ്ങളുടെ മിക്ക കേസുകളിലും പൊതുവായ കാരണം ലിഥിയം അയേണ്‍ ബാറ്ററിയാണെന്ന് കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ചീഫ്‌സ് പ്രസിഡന്റ് കെന്‍ മക്മുള്ളന്‍ പറയുന്നു. 
ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇലക്ട്രോണിക് സ്റ്റാന്‍ഡ്-അപ്പ് വണ്‍ വീല്‍ ഡിവൈസ്, ഇലക്ട്രിക് കാറുകള്‍, ലാപ്‌ടോപ്പ്, സെല്‍ഫോണ്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്നത് ലിഥിയം അയേണ്‍ ബാറ്ററികളാണ്. മറ്റ് തരത്തിലുള്ള ബാറ്ററികളേക്കാള്‍ ഇവ വളരെ വേഗത്തില്‍ കേടുവരുന്നു. ഇത്തരത്തില്‍ കേടുപാടുകള്‍ സംഭവിക്കുമ്പോഴോ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തത് കൊണ്ടോ പെട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. 
അണ്ടര്‍റൈറ്റര്‍ ലബോറട്ടറീസ്(UL),  Conformite Europeenne(CE) എന്നീ അന്താരാഷ്ട്ര സേഫ്റ്റി സര്‍ട്ടിഫിക്കേഷനുകളില്ലാത്ത ബാറ്ററികള്‍, അമിതമായി ചാര്‍ജ് ചെയ്തതോ പരിഷ്‌കരിച്ചതോ അല്ലെങ്കില്‍ അല്ലെങ്കില്‍ ദുരുപയോഗം ചെയ്തതോ ആയ ബാറ്ററികള്‍ തീപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മക്മുള്ളന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Leave a comment

Your email address will not be published. Required fields are marked *