dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #Uncategorized

അമിത അളവിൽ ഫോളിക് ആസിഡ്; മൾട്ടിവിറ്റാമിനുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

ഫോളിക് ആസിഡ് അമിത അളവിൽ അടങ്ങിട്ടുള്ളത്തിനാൽ ​ഗർഭിണികൾക്കുള്ള മൾട്ടിവിറ്റാമിനുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. JAMP ഫാർമയുടെ വിവിധ മൾട്ടിവിറ്റാമിൻ ടാബ്‌ലെറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഫോളിക് ആസിഡ് 1.1 മില്ലിഗ്രാം, വിറ്റാമിൻ ബി 12 12 മൈക്രോഗ്രാം, വിറ്റാമിൻ ഡി3 600 അന്താരാഷ്ട്ര യൂണിറ്റുകൾ (IU) എന്നീ ടാബ്‌ലെറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ ടാബ്ലറ്റുകളിൽ എൻ-നൈട്രോസോ-ഫോളിക് ആസിഡിൻ്റെ അളവ് പരിധിയിൽ കൂടുതലാണെന്ന് ഏജൻസി പറയുന്നു.
ആൽബർട്ട, ബീസി, ഒൻ്റാറിയോ, ക്യുബെക്ക് എന്നിവിടങ്ങളിലെ വിവിധ റീട്ടെയിലർമാർക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഗർഭിണിയാകാൻ തയ്യാറെടുക്കുന്ന എല്ലാ സ്ത്രീകളും 0.4 മില്ലിഗ്രാം ഫോളിക് ആസിഡുള്ള മൾട്ടിവിറ്റമിൻ ദിവസവും കഴിക്കണമെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി (PHAC) പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *