ലണ്ടൻ ലയൺസ് ക്ലബ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവ് 2024, ഫസ്റ്റ് ഇന്റർനാഷണൽ വടംവലി മത്സരം ജൂലൈ 27 ശനിയാഴ്ച നടക്കും. 2776 ഹാമിൽട്ടൺ റോഡ് , ഡോർചെസ്റ്റർ ആണ് പരിപാടി നടക്കുന്ന സ്ഥലം.
മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ കാത്തിരിക്കുന്നത് 5001 ഡോളറും ട്രോഫിയുമാണ്. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 3001 ഡോളറും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2001 ഡോളറും നാലാം സ്ഥാനം ലഭിക്കുന്നവർക്ക് 1001 ഡോളറും സമ്മാനമായി ലഭിക്കും. കൂടാതെ 10 വ്യക്തിഗത ട്രോഫികളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
മത്സരം കൂടാതെ വാട്ടർ ഡ്രം, ചെണ്ട ഫ്യൂഷൻ ഡാൻസ്, ട്രഡീഷണൽ ഇന്റർനാഷണൽ കുസീനുകൾ, ഓട്ടോ എക്സ്പോ, ബിസിനസ് എക്സ്പോ എന്നിങ്ങനെ ഗംഭീര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബോബൻ ജയിംസിന്റെ ട്രിനിറ്റി ഗ്രൂപ്പ് ആണ് പരിപാടിയുടെ മെഗാ സ്പോൺസർ. റിന്റോ മാത്യു ആണ് കേരളോത്സവ് 2024 തഗ് ഓഫ് വാർ കമ്മറ്റിയുടെ പ്രസിഡന്റ്. ഷെല്ലി ജോയ് ചെയർമാൻ ആണ്.







