dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update #Toronto News

ടൊറന്റോയിൽ താപനില ഉയരുന്നു : ഈ ആഴ്ച കാലാവസ്ഥ ഇങ്ങനെ

Reading Time: < 1 minute

ടൊറന്റോയിലെ തണുത്ത കാലാവസ്ഥ ഈ ആഴ്ച അവസാനിക്കുമെന്നും ചൂട് കൂടുമെന്നും കാലാവസ്ഥ വിദഗ്ദർ. ഇന്ന് താപനില 20 C യിലെത്തുമെന്നാണ് സൂചന. ബുധനാഴ്ച ഭാഗകമായി മേഘാവൃതമായ ആകാശമാവും കാണാനാകുക. താപനില 23C യിലെത്തിയേക്കും.
വ്യാഴാഴ്ചയും താപനില വർധിക്കുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. 27 C വരെ ഉയരം. വൈകുന്നേരം മഴയ്ക്കും സാധ്യത ഉണ്ട്. വെള്ളിയാഴ്ച രാവിലെയും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച താപനില 25 C ആയിരിക്കുമെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്നു. ശനിയും ഞായറും യഥാക്രമം 25 Cയും 27 Cയും ആയിരിക്കും പകൽ സമയത്തെ താപനില എന്നും വൈകുന്നേരങ്ങളിൽ മഴ പ്രതീക്ഷിക്കാം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെളിഞ്ഞതും ഹൃദ്യവുമായ ഒരു കാലാവസ്ഥയാണ് ആഴ്ച അവസാനം പ്രവചിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *