dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

TIFF- ഇന്ന് തുടക്കം; ന​ഗര ​ഗതാ​ഗതം ദുഷ്കരമാകും, യാത്രക്കാർ ഇതര റൂട്ടുകൾ കണ്ടെത്തണം

Reading Time: < 1 minute

ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) ഇന്ന് തുടങ്ങുമ്പോൾ ന​ഗരത്തിൽ ​ഗതാ​ഗത തടസ്സമുണ്ടാകുമെന്ന് അതികൃതർ. പീറ്റർ സ്ട്രീറ്റിനും യൂണിവേഴ്സിറ്റി അവന്യൂവിനും ഇടയിലുള്ള കിംഗ് സ്ട്രീറ്റ് വെസ്റ്റ് സെപ്തംബർ 5 ന് രാവിലെ 5 മണി മുതൽ സെപ്റ്റംബർ 9 ന് പുലർച്ചെ 5 മണി വരെ അടച്ചിടും. യാത്രക്കാർ മറ്റ് യാത്രാ റൂട്ടുകൾ കണ്ടെത്തണമെന്നും അതികൃതർ പറയുന്നു.
സ്ട്രീറ്റ്കാർ റൂട്ടുകളിൽ മാറ്റം വരുത്തുകയും യൂണിവേഴ്സിറ്റി അവന്യൂവിൻ്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾക്കിടയിൽ വിഭജിക്കുകയും ചെയ്യുമെന്ന് ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി) അറിയിച്ചു. സെപ്തംബർ 9, 10 പുലർച്ചെ 5 മണിക്ക് പതിവ് ടിടിസി സർവീസ് പുനരാരംഭിക്കും, എന്നാൽ കിംഗ് സ്ട്രീറ്റിൽ റെഡ് കാർപെറ്റ് പരിപാടികൾ നടക്കുന്നതിനാൽ, 3:30 നും 9:30 നും ഇടയിൽ സർവീസ് വഴിതിരിച്ചുവിടലുകൾ ആവശ്യമായി വരുമെന്ന് ടിടിസി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *