dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

താപനില -28 ; ടൊറൻ്റോയിൽ അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ

Reading Time: < 1 minute

രാവിലെ ടൊറൻ്റോയിലും GTHA യുടെ മറ്റ് ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ഈ ആഴ്‌ച അവസാനത്തോടെ തണുപ്പ് കുറയുമെന്നുെം ഏജൻസി പറയുന്നു. ഇന്ന് താപനില -18 ഡി​ഗ്രി സെൽഷ്യസാണ്. കാറ്റ് മൂലം -28 ന് ഡി​ഗ്രി സെൽഷ്യസായി അനുഭവപ്പെടും.
പകൽസമയത്തെ താപനില ഉച്ചകഴിഞ്ഞ് -6 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും. വ്യാഴാഴ്ച നഗരത്തിൽ നേരിയ ചൂട് അനുഭവപ്പെടും. രാവിലെ -18 നും ഉച്ചതിരിഞ്ഞ് -13 നും അടുത്തതായി അനുഭവപ്പെടും. ശക്തമായ കാറ്റിന് 70 ശതമാനം സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ടൊറൻ്റോയിൽ വെള്ളിയാഴ്ച കതാപനില -5 ഡി​ഗ്രി സെൽഷ്യസും, ശനിയാഴ്ച -4 ഡി​ഗ്രി സെൽഷ്യസും, ഞായറാഴ്ച -3 ഡി​ഗ്രി സെൽഷ്യസുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു.
ശ്വാസതടസ്സം, നെഞ്ചുവേദന, മരവിപ്പ്, വിരലുകളിലും കാൽവിരലുകളിലും നിറവ്യത്യാസം എന്നിവയുൾപ്പെടെ തണുപ്പുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്ക് താപനില കാരണമാകുമെന്ന് എൻവയോൺമെൻ്റ് കാനഡ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *