ടൊറന്റോ: കാനഡയിലെ വോണിലുള്ള ഒരു കെയർ ഹോമിൽ 89 കാരനെ ഉപദ്രവിച്ച ഇന്ത്യൻ വംശജയായ കെയർ അസിസ്റ്റന്റിനെ (PSW) അറസ്റ്റ് ചെയ്തു. 32 കാരിയായ സുമൻ സോണിയെയാണ് യോർക്ക് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്‍തത്.ഒൻ്റാറിയോയിലെ യോർക്ക് റീജിയണൽ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വോഗനിലെ ഒരു കെയർ ഹോമിൽ നടന്ന സംഭവത്തെക്കുറിച്ച് ഫെബ്രുവരി 2 നാണു പോലീസിന് പരാതി ലഭിക്കുന്നത്.
“അന്വേഷണത്തിൽ, 2024 ജനുവരി 29 നും ഫെബ്രുവരി 2 നും ഇടയിൽ രണ്ട് തവണ വയോധികൻ ശാരീരിക പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. കാനഡയിലെ 2021-ലെ സെൻസസിൽ 85 വയസും അതിൽ കൂടുതലുമുള്ള 861,000-ലധികം പേർ ഉണ്ടെന്നാണ് കണക്ക്.
