കാനഡയിലെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഫെഡറൽ, പ്രാദേശിക മന്ത്രിമാർ മോൺട്രിയോളിൽ വെള്ളിയാഴ്ച യോഗം ചേരും. താത്കാലിക താമസക്കാരുടെ എണ്ണത്തിൽ പുതിയ പരിധി നിശ്ചയിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മാർക്ക് മില്ലർ ഇത്തരത്തിലൊരു യോഗം ചേരുന്നത്.
2023-ൽ കാനഡയിലെ ജനസംഖ്യയുടെ 6.2 ശതമാനത്തിൽ നിന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറച്ചുകൊണ്ട് കാനഡയുടെ വളർച്ചയെ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.
ജനുവരിയിൽ താത്കാലിക താമസക്കാരുടെ പുതിയ പ്രവേശനത്തിന് രണ്ട് വർഷത്തെ പരിധി ഏർപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾ മില്ലർ പ്രഖ്യാപിച്ചിരുന്നു.
താത്കാലിക താമസക്കാരുടെ എണ്ണം; നിയന്ത്രണവുമായി കാനഡ മുന്നോട്ട്
Reading Time: < 1 minute






