2024-ലെ കാർബൺ ടാക്സ് റിബേറ്റ് പേയ്‌മെൻ്റ് തീയതികളും താമസിക്കുന്ന പ്രവിശ്യയെ അടിസ്ഥാനമാക്കി ഷെഡ്യൂൾ ചെയ്ത തുകയും ഔദ്യോഗികമായി പുറത്തിറക്കി കാനഡ.
നിങ്ങൾ താമസിക്കുന്ന പ്രവിശ്യയെ ആശ്രയിച്ച് റീബേറ്റ് തുക വ്യത്യാസപ്പെട്ടിരിക്കും. 2024-25 വർഷത്തിൽ, നാല് പേരുള്ള ഒരു കുടുംബത്തിന് 1,800 കനേഡിയൻ ഡോളർ വരെ കാനഡ കാർബൺ ടാക്സ് റീബേറ്റ് ലഭിക്കും.
ആദ്യത്തെ പേയ്‌മെന്റ് 2024 ഏപ്രിലിലും തുടർന്നുള്ള പേയ്മെന്റുകൾ 2024 ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലും ലഭിക്കും.
ഓരോ പ്രവശ്യയിലും വിതരണം ചെയ്യുന്ന കാർബൺ റിബേറ്റ്
$1,800 in Alberta ($450 quarterly);
$1,200 in Manitoba ($300 quarterly);
$1,120 in Ontario ($280 quarterly);
$1,504 in Saskatchewan ($376 quarterly);
$760 in New Brunswick ($190 quarterly);
$824 in Nova Scotia ($206 quarterly);
$880 in Prince Edward Island ($220 quarterly); and,
$1,192 in Newfoundland and Labrador ($298 quarterly).
2024–25 മുതൽ, ഗ്രാമീണ കനേഡിയൻമാർക്ക് അവരുടെ ഉയർന്ന ഊർജ്ജ ഉപഭോഗവും ക്ലീനർ മൊബിലിറ്റി ഓപ്ഷനുകളിലേക്കുള്ള പരിമിതമായ ആക്‌സസും അംഗീകരിച്ചുകൊണ്ട് അടിസ്ഥാന കാനഡ കാർബൺ റിബേറ്റിലേക്ക് 20% വർദ്ധനവ് ലഭിക്കും. കാനഡ കാർബൺ റിബേറ്റ് ലഭിക്കുന്നതിന് വാർഷിക നികുതി റിട്ടേൺ ഫയൽ ചെയ്യണം.
റീബേറ്റ് തുക ഓരോ മൂന്ന് മാസത്തിലും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ ചെക്കായി അയയ്ക്കുകയോ ചെയ്യും.കാനഡയിൽ ഫെഡറൽ ഫ്യുവൽ ചാർജ് നടപ്പിലാക്കുന്ന പ്രവിശ്യകളിലെ നിവാസികൾക്ക് ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിന്റെ ചെലവ് ഭാഗികമായി തിരിച്ചടയ്ക്കുന്ന ഒരു പദ്ധതിയാണ്.
