dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ കൂടുതൽ തീവ്രമായ കാട്ടുതീ ഉണ്ടായേക്കാമെന്ന് പഠനം

Reading Time: < 1 minute

കാനഡയിൽ കാട്ടുതീ തുടരുമെന്നും കൂടുതൽ തീവ്രമായ കാട്ടുതീ ഉണ്ടായേക്കാമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വർധിച്ച ഭീഷണികൾ നേരിടാൻ  മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കനേഡിയൻ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
പഠനത്തന്റെ ഭാ​ഗമായി 1981 മുതൽ 2020 വരെയുള്ള കാട്ടു തീയുടെ തീവ്രതയും ഗവേഷകർ പരിശോധിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളെ അപേക്ഷിച്ച് 2000 മുതൽ 2020 വരെ ഉയർന്ന തീവ്രതയുള്ള തീപിടിത്തം ഉണ്ടായേക്കാവുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു എന്ന് കനേഡിയൻ ഫോറസ്റ്റ് സർവീസിലെ ശാസ്ത്രജ്ഞനായ  ഷിയാൻലി വാങ് പറയുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ആൾട്ടയിലെ ജാസ്പറിൽ ഉണ്ടായ  കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 60 ചതുരശ്ര കിലോമീറ്ററായാണ് വ്യാപിച്ചതെന്ന്  പഠനം സൂചിപ്പിക്കുന്നു. വടക്കൻ ക്യൂബെക്കിലും വടക്കുപടിഞ്ഞാറൻ ആൽബർട്ടയിലും വടക്കുകിഴക്കൻ ബ്രിട്ടീഷ് കൊളംബിയയിലുമാണ് കാട്ടുതീയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *