മകരജ്യോതി ദർശിച്ച് ലക്ഷങ്ങൾ. വൈകിട്ട് 6.45നായിരുന്നു അയ്യപ്പനു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. അപ്പോൾ പൊന്നമ്പല മേട്ടിൽ മൂന്നു മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. അതോടെ സന്നിധാനത്തും പാണ്ടിത്താവളത്തിലുമടക്കം ഭക്തർ തമ്പടിച്ചിരുന്ന ഇടങ്ങളിലെല്ലാം ശരണംവിളികളുയർന്നു.
പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജയോടെ മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായി. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച നെയ്യ് കൊണ്ട് അഭിഷേകം നടത്തി. വൈകിട്ട് 6.15 ഓടെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്നു വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിലെത്തിയത്.ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു.
.
