ഷോക്ക് അടിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ പവർ അഡാപ്റ്ററുകൾ തിരിച്ചുവിളിച്ച് ഹാച്ച്. റെസ്റ്റ് 1st ജനറേഷൻ സൗണ്ട് മെഷീനുകൾക്കൊപ്പം വിറ്റഴിച്ച ഏകദേശം 44,350 പവർ അഡാപ്റ്ററുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മറ്റി (സിപിഎസ്‌സി) ഏകദേശം 919400 പവർ അഡാപ്റ്ററുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. CYAP05 050100U എന്ന മോഡൽ നമ്പറുള്ള വർ അഡാപ്റ്ററുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
എസി പവർ അഡാപ്റ്ററിന് ചുറ്റുമുള്ള പ്ലാസ്റ്റിക് ഹൗസിംഗ് ഇലക്ട്രിക്കൽ സോക്കറ്റിൽ നിന്ന് നീക്കം ചെയ്യുമ്പോൾ അഡാപ്റ്ററിൻ്റെ പ്രോംഗുകൾ തുറക്കുകയും ഉപയോക്താക്കൾക്ക് ഷോക്ക് അടിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു..
അഡാപ്റ്ററിൻ്റെ പ്ലാസ്റ്റിക് ഹൗസിംഗ് ഊരിപോയതുമായി ബന്ധപ്പെട്ട് നിലവിൽ19 റിപ്പോർട്ടുകളുണ്ട്. കൂടാതെ രണ്ട് ഉപയോക്താക്കൾക്ക് ഷോക്ക് അടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ പവർ അഡാപ്റ്ററുകൾ ഉപയോഗിക്കരുതെന്നും സൗജന്യ റീപ്ലേസ്‌മെൻ്റിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു.
കാനഡയിൽ പവർ അഡാപ്റ്ററുകൾ തിരിച്ചുവിളിച്ച് ഹാച്ച്

Reading Time: < 1 minute