കാനഡയിലുടനീളം കടുത്ത ചൂടിലേക്കെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പിൽ പറയുന്നു. ബീസിയിൽ കഴിഞ്ഞയാഴ്ച മുതല്‍ തുടരുന്ന ഉഷ്ണതരംഗം ഏകദേശം ഈ ആഴ്ച പകുതി വരെ തുടരുമെന്നാണ് ഏജൻസി വ്യക്തമാക്കുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2021 ല്‍ അനുഭവപ്പെട്ട ചൂടിനേക്കാള്‍ വര്‍ധന ഇത്തവണ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷക ജെന്നിഫര്‍ സ്മിത്ത് പറയുന്നത്. ചൂടിന്റെ പ്രഭവ കേന്ദ്രം നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ആണെങ്കിലും അവര്‍ വ്യക്തമാക്കി.
വെസ്‌റ്റേണ്‍ കാനഡയില്‍ ബീസി ഉള്‍പ്പെടെ എല്ലാ പ്രവിശ്യകളിലും തീരപ്രദേശത്തും വാന്‍കുവര്‍ ഐലന്‍ഡിലും ചൂട് കൂടുതല്‍ ദിവസം തുടരും. ആല്‍ബെര്‍ട്ടയിലും മധ്യ, വടക്കന്‍ സസ്‌ക്കാച്ചെവനിലും താപനില കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നതിനാൽ ഈ രണ്ട് പ്രവിശ്യകളിലും ചൂട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാനഡ ശക്തമായ ചൂടിലേക്കെന്ന് റിപ്പോർട്ട്
Reading Time: < 1 minute






