തന്റെ പുതിയ സംരംഭത്തിലൂടെ താൻ ഒരിക്കൽ ഉടുത്തതോ അല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാത്തതോ ആയ തന്റെ പക്കലുള്ള വസ്ത്രങ്ങൾ പ്രീ ലവ്ഡ് എന്ന സംരഭത്തിലൂടെ വിൽക്കാനൊരുങ്ങുകയാണ് നവ്യ നായർ. സംരംഭം തുടങ്ങുന്ന കാര്യം അറിയിച്ചതിന് പിന്നാലെ തന്നെ സാരികൾ നവ്യ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പ്രീ ലവ്ഡ് ബൈ നവ്യാ നായർ ( Pre – Loved By Navya Nair) എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങിയിട്ടുണ്ട്.
ആറ് സാരികൾ ആണ് ഇതിനകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. നാല് സാരികൾ കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനിൻ സാരികളാണ്. ആദ്യം സാരി ആവശ്യപ്പെട്ട് വരുന്നർക്കാകും പരിഗണന എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. ഷിപ്പിംഗ് ചാർജ് ഉൾപ്പെടെ നൽകി വേണം സാരി വാങ്ങാൻ. വലിയ വിലയൊന്നും ഇട്ടിട്ടുമില്ല. ലിനിൻ സാരികൾക്ക് 2500 രൂപയാണ് വില. കാഞ്ചീപുരം സാരികൾക്ക് 4000 – 4500 വരെ വില വരുന്നുണ്ട്. വിശദമായ വിവരങ്ങൾ നവ്യ പേജിൽ നൽകിയിട്ടുണ്ട്. നടി മാത്രമല്ല നവ്യ മികച്ച ഒരു നർത്തകി കൂടിയാണ്. മാതംഗി ബൈ നവ്യ എന്ന് പേരിൽ നൃത്തശാലയും ഉണ്ട്. നവ്യ രസങ്ങൾ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡയയിൽ വളരെയേറെ സജീവമാണ് താരം.






