ജസ്റ്റിന്‍ ട്രൂഡോ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നത് ബ്രിട്ടീഷ് കൊളംബിയയില്‍. ഓഗസ്റ്റ് 1 വരെ ട്രൂഡോ പ്രവിശ്യയിലുണ്ടാകും. എന്നാല്‍ ബീസിയില്‍ എവിടെയാണെന്ന് ഇതുവരെ വ്യക്തമാക്കിട്ടില്ല.
കഴിഞ്ഞ വര്‍ഷം സര്‍ക്കാർ ചെലവില്‍ അവധിക്കാലം ആഘോഷിച്ചുവെന്നും വന്‍ തുകയാണ് ചെലവാക്കിയതായും ട്രൂഡോയ്ക്കെതിരെ വിമര്‍ശനമുയർന്നിരുന്നു.
ഇത്തവണ ട്രൂഡോ ആവശ്യാനുസരണം സര്‍ക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുമെന്നും വിമാന ടിക്കറ്റ് റീഇംബേഴ്‌സ് ചെയ്യുമെന്നും സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഹുസൈൻ പറഞ്ഞു. കുടുംബത്തിന്റെ താമസം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ട്രൂഡോ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സമ്മര്‍സീസണിലും ട്രൂഡോ അവധിക്കാലം ചെലവഴിച്ചത് ബീസിയിലായിരുന്നു. 2022 ല്‍ കോസ്റ്റാറിക്കയിലുമായിരുന്നു.







