തിരുവന്തപുരം: 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പുയർത്തി തൃശൂർ. 1008 പൊയിന്റുകൾ നേടിയാണ് തൃശൂർ കപ്പിൽ മുത്തമിട്ടത്. 26 വർഷങ്ങളുടെ കാത്തിരിപ്പും കനവുമാണ് ഇന്ന് പൂർത്തിയാക്കിയത്. 1999ലാണ് അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ വിജയകിരീടം ചൂടിയത്. 99 ശതമാനം മത്സരങ്ങൾ പൂർത്തിയായ അവസാന നിമിഷത്തിൽ തൃശൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ അവസാന നിമിഷം തൃശൂർ വിജയകിരീടം ചൂടിയത് .തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. കണ്ണൂർ മൂന്നാം സ്ഥാനം നേടി.
തിരുവനന്തപുരത്ത് ജനുവരി നാല് മുതൽ 8വരെ നടന്ന് കലോത്സവത്തിൽ 249 മത്സരയിനങ്ങളിലായി പതിനാല് ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികളാണ് മാറ്റുരച്ചത്.
26 വർഷത്തെ കാത്തിരിപ്പ്; കലാകിരീടത്തിൽ മുത്തമിട്ട് തൃശൂർ
Reading Time: < 1 minute






