മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയുടെ (എംസിഎസി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കേരള ഫെസ്റ്റ് 24’ ഈ മാസം 27 ( ജൂലൈ 27 ) ശനിയാഴ്ച നടക്കും. GENESIS CENTRE, CALGARY NE വച്ചാണ് പരിപാടി നടക്കുക. വൈകിട്ട് 4 മണി മുതൽ രാത്രി 8:30 വരെ നടക്കുന്ന പരിപാടിയിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.
പരിപാടിയോടനുബന്ധിച്ച് ഭക്ഷ്യ മേള, എത്തിനിക് വെണ്ടേഴ്സ്, ബിസിനസ് കിയോസ്ക്, ഹെന്ന ആൻഡ് ബ്യൂട്ടി കിയോസ്ക്, ഫേസ് പെയിന്റിംഗ്, കുട്ടികൾക്കുള്ള ഗെയിമുകൾ, 360 ഫോട്ടോ ബൂത്ത്, DOOR PRIZES WIN EVERY HOUR എന്നിവ ഉണ്ടായിരിക്കും. മേളയിൽ വളണ്ടിയർ ആയി വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ, പ്രത്യേകിച്ച് യുവാക്കൾ info@calgarymalayalee.ca യിൽ ബന്ധപ്പെടുക.
