2024ന്റെ ആദ്യ പാദത്തിൽ കാനഡയിൽ പുതുതായി പെർമനന്റ് റെസിഡന്റ്സ് ലഭിച്ചത് 121,620 പേർക്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പിആർ ലഭിച്ചവരുടെ എണ്ണം കുറവാണ്. 2023ന്റെ ആദ്യ പാദത്തിൽ 145,495 പേർക്കാമായിരുന്നു പുതുതായി പി ആർ ലഭിച്ചിരുന്നത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 135,291 ഓതറൈസേഷനുകളും വിസകളും പെർമനന്റ് റസിഡന്റുകൾക്കായി ഇഷ്യൂ ചെയ്തിട്ടുണ്ട്. 2023ലെ ഇതേ കാലയളവിൽ ഇത് 156,272 ആയിരുന്നു.
അനുവദിച്ച പുതിയ പി ആറുകളിൽ 36,635 എണ്ണം എക്സ്പ്രസ് എൻട്രി സംവിധാനത്തിനു കീഴിലാണ്. 2023ലുണ്ടായിരുന്നതിനേക്കാൾ ആറ് ശതമാനം കൂടുതൽ ആണിത്. 2023ൽ എക്സ്പ്രസ് എൻട്രി സംവിധാനം വഴി അനുവദിച്ചത് 34,555 പിആറുകളാണ്.
ഒന്റാരിയോയിൽ 52,720 പേരാണ് ആദ്യ പാദത്തിൽ പിആർ നേടിയത്. രാജ്യത്ത് ആകെ നൽകിയ പിആറുകളുടെ 44 ശതമാനത്തോളം വരുമിത്. ബ്രിട്ടീഷ് കൊളംബിയ 17,745 പെർമനന്റ് റസിഡന്റ്റുകളെ സ്വാഗതം ചെയ്തു. മാനിറ്റോബ, ന്യൂ ഫൗണ്ട് ലാൻഡ്, സസ്കാചെവൻ തുടങ്ങിയ പ്രവിശ്യകളിൽ പി ആർ അനുവദിക്കുന്ന കാര്യത്തിൽ വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
2024ന്റെ ആദ്യ പാദത്തിൽ കാനഡയിൽ പിആർ നേടിയത് 121,620 പേർ

Reading Time: < 1 minute