dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കനേഡിയൻ ഡെന്റൽ കെയർ പ്ലാനിന് ഇന്ന് തുടക്കം : തുടക്കത്തിൽ ആനുകൂല്യം മുതിർന്ന പൗരന്മാർക്ക്

Reading Time: < 1 minute

താഴ്ന്ന വരുമാനക്കാരായ, ഇൻഷുറൻസ് ഇല്ലാത്ത കനേഡിയൻ പൗരന്മാർക്ക് വലിയ തോതിൽ പ്രയോജനപ്പെടുന്ന കനേഡിയൻ ഡെന്റൽ കെയർ പ്ലാനിന്(CDCP) ഇന്ന് തുടക്കമാകും. 70 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് ആദ്യ ഘട്ടത്തിൽ (മെയ്‌ ഒന്ന് മുതൽ ) പദ്ധതി ആനുകൂല്യം ലഭിക്കുക. ഇത്തരത്തിൽ 1.7 മില്യൺ മുതിർന്ന വ്യക്തികൾ പദ്ധതിയിൽ ഉൾപ്പെടും.
സ്വകാര്യ ഡെന്റൽ ഇൻഷുറൻസ് ഇല്ലാത്ത, നാലിലൊന്ന് കനേഡിയൻ പൗരന്മാർ വരും നാളുകളിൽ ഈ വമ്പൻ സർക്കാർ പദ്ധതിയുടെ ഭാഗമാകും എന്നാണ് കരുതപ്പെടുന്നത്. വരുന്ന അഞ്ച് വർഷങ്ങളിൽ 13 ബില്യൺ ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുക. ഡെൻ്റൽ പ്ലാനിൻ്റെ വ്യാപ്തി കണക്കിലെടുത്ത്, പ്രാരംഭ റോൾഔട്ട് കഴിയുന്നത്ര സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് , ഘട്ടം ഘട്ടമായി പുതിയ കവറേജിലേക്ക് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചത്.
സ്വന്തം കീശയിൽ നിന്ന് പണമെടുത്ത് ഓറൽ ഹെൽത്ത് കെയറിനായി ചിലവഴിക്കുന്ന കുറഞ്ഞ – ഇടത്തരം വരുമാനമുള്ള കാനഡക്കാർക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പദ്ധതിയെ പിന്തുണയ്ക്കുന്ന Dentists, denturists and hygienists എന്നിവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്നാൽ ചില ദന്തിസ്റ്റുകൾ പദ്ധതിയിൽ പങ്കാളികളാകാത്തത് ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *