dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #Immigration #India

കാനഡയില്‍ വിദേശ പൗരന്മാർക്ക് വീട് വാങ്ങുന്നതിനുള്ള വിലക്ക് 2027 വരെ നീട്ടി ഫെഡറല്‍ സര്‍ക്കാര്‍

Reading Time: < 1 minute

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വിദേശ പൗരന്മാരുടെ വീട് വാങ്ങുന്നതിനുള്ള വിലക്ക് 2027 വരെ നീട്ടിയതായി ഫെഡറല്‍ സര്‍ക്കാര്‍. കാനഡയിലെ പൗരന്‍മാര്‍ക്ക്‌ കൂടുതല്‍ താമസ സ്ഥലങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കഴിഞ്ഞ വര്‍ഷം ആദ്യമായി പ്രാബല്യത്തില്‍ വന്ന നിരോധനത്തിന്റെ കാലാവധി ജനുവരി 2025 1 നാണ്. സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ള കനേഡിയന്‍ പൗരന്മാര്‍ അല്ലാത്തവരും വിദേശ വാണിജ്യ സ്ഥാപനങ്ങളും വീടുകള്‍ വാങ്ങിക്കുന്നതില്‍ നിന്നും തടയുന്നു.
ഭവന പ്രതിസന്ധിയെ മറികടക്കാന്‍ കാനഡയിലുടനീളം ചെലവ് കുറഞ്ഞ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വ്യക്തമാക്കി.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *