dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

മഞ്ഞുവീഴ്ച കനക്കുന്നു; സെൻട്രൽ ഒൻ്റാറിയോയിലുടനീളം മഞ്ഞുവീഴ്ച മുന്നറിയിപ്പ്, സ്കൂൾ ബസുകൾ റദ്ദാക്കി

Reading Time: < 1 minute

സെൻട്രൽ ഒൻ്റാറിയോയിലുടനീളം ശക്തമായ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ.15 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ബാരി, കോളിംഗ്‌വുഡ്, ഹിൽസ്‌ഡെയ്ൽ, ഇന്നിസ്ഫിൽ, ന്യൂ ടെകംസെത്ത്, ആംഗസ് എന്നിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജോർജിയൻ ഉൾക്കടലിൽ നിന്നുള്ള മഞ്ഞുവീഴ്ച ഇന്ന് ഉച്ചയ്ക്ക് ശേഷമോ ഇന്ന് വൈകുന്നേരമോ തെക്ക് പ്രദേശത്തേക്ക് മാറുമെന്നും കനത്ത മഞ്ഞുവീഴ്ചയിൽ ദൃശ്യപരത പെട്ടെന്ന് കുറഞ്ഞേക്കാമെന്നും കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ കാരണം യാത്ര അപകടകരമാകുമെന്നും ഏജൻസി പറയുന്നു.
വടക്ക്, ബ്രേസ്‌ബ്രിഡ്ജ്, ഗ്രാവൻഹർസ്റ്റ്, ഹണ്ട്‌സ്‌വില്ലെ, ബേസ്‌വില്ലെ, മിഡ്‌ലാൻഡ്, കോൾഡ്‌വാട്ടർ, പാരി സൗണ്ട് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ 20 മുതൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്‌ചയ്ക്കും ചില പ്രദേശങ്ങളിൽ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.
അതിവേഗം മഞ്ഞ് അടിഞ്ഞുകൂടുന്നത് യാത്ര ദുഷ്കരമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. റോഡ് അടച്ചിടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ 15 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ച ഉണ്ടാകും. മേഖലയിലുടനീളമുള്ള വടക്കൻ പ്രദേശങ്ങളിൽ സ്കൂൾ ബസുകൾ റദ്ദാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *