dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

കാനഡയിൽ ശക്തമായ മഴയും, മഞ്ഞ് വീഴ്ചയും; കാലാവസ്ഥാ ഏജൻസി

Reading Time: < 1 minute

യു.എസിലുണ്ടായ ശക്തമായ കാറ്റ് ചില കനേഡിയൻ പ്രവിശ്യകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഒന്റാരിയോയെയും ക്യൂബെക്കിനെയും ചില പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയും ശക്തമായ മഴയും ഉണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ.
സെൻട്രൽ ഒൻ്റാറിയോയിൽ മൂന്ന് മില്ലിമീറ്റർ വരെ മഞ്ഞ് വീഴ്ച ഉണ്ടായേക്കും. ഇന്ന് ഉച്ചയോടെ മഴയായി മാറുമെന്നും 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ടൊറൻ്റോ ഉൾപ്പെടെയുള്ള എറി, ഒൻ്റാറിയോ തടാകങ്ങളിലും കിംഗ്സ്റ്റൺ, ഒട്ടാവ പ്രദേശങ്ങളിലും ഒറ്റരാത്രികൊണ്ട് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.
ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും മഞ്ഞ് വീഴ്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 25 മുതൽ 45 മില്ലിമീറ്റർ വരെ മഴ ഉണ്ടാകും. പടിഞ്ഞാറൻ കാനഡയിൽ, ബീ.സി.യുടെ വടക്കൻ ഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകും.
ആൽബെർട്ടയിലെ ബാൻഫ് നാഷണൽ പാർക്ക്, കനനാസ്കിസ്, ഒകോടോക്‌സ് പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാൽഗറി ഉൾപ്പെടെ മറ്റിടങ്ങളിലെ പ്രത്യേക കാലാവസ്ഥാ പ്രസ്താവനകൾ നൽകിയിട്ടുണ്ട്. ആൽബെർട്ട-സസ്‌കാച്ചെവൻ എന്നിടങ്ങളിലും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകും.

Leave a comment

Your email address will not be published. Required fields are marked *