ചെൽഡ് കെയർ സെന്ററുകൾക്ക് ദിവസവും പത്ത് ഡോളർ അനുവദിക്കുന്ന പദ്ധതിക്ക് വേണ്ടി ഫണ്ട് കണ്ടെത്താനുള്ള നടപടി 2025 മുതൽ ആരംഭിക്കുമെന്ന് ഒന്റാറിയോ.
ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം വൈഎംസിഎ ഉൾപ്പെടെയുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിലവിൽ ഫണ്ട് കണ്ടെത്താൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ഇവയുടെ നടത്തിപ്പിന് അപര്യാപ്തമാണ്. അടുത്ത വർഷത്തോടെ ഫണ്ടിംഗ് ഘടനയിൽ മാറ്റമുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച ആണ് ഒരു മെമ്മോയിലൂടെ പ്രവിശ്യ, ഡേ കെയറുകളെ അറിയിച്ചത്.
വിഷയത്തിൽ ചൈൽഡ് കെയർ ഓപ്പറേറ്റർമാർക്ക് ഒരു ഉറപ്പ് നൽകുക എന്നതാണ് മുൻഗണന എന്ന്, വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് 98 മില്യൺ ഡോളറിൽ അധികം ഈ വർഷം ചെലവഴിക്കേണ്ടി വരും എന്നാണ് സൂചന.
ചെൽഡ് കെയർ സെന്ററുകൾക്ക് പുതിയ ഫണ്ടിംഗ് രീതി കൊണ്ടുവരുമെന്ന് ഒന്റാറിയോ
Reading Time: < 1 minute






