മൂന്നാംതവണയും ബഹിരാകാശ യാത്രപുറപ്പെട്ട സുനിത വില്യംസ് ഒപ്പം കൊണ്ടുപോകുന്നത് ഗണേശവിഗ്രഹവും ഭഗവത് ഗീതയുമാണ്. ഗണേശനാണ് തന്റെ ഭാഗ്യത്തിന് കാരണം. മതപരമായ അനുഷ്ഠാനങ്ങളേക്കാൾ കൂടുതൽ ആത്മീയതയോടാണ് തനിക്ക് കൂടുതൽ ചായ് വെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു.മുമ്പത്തെ ബഹിരാകാശ യാത്രകളിലും സുനിത ഭഗവത് ഗീത കൊണ്ടുപോയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാരത്തൺ ഓട്ടം നടത്തുന്നതും സുനിതയുടെ ഹോബികളിലൊന്നാണ്.
സുനിത 2006ലും 2012ലുമാണ് ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് പറന്നത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. 50മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയുടെ പേരിലുണ്ട്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
ബഹിരാകാശ യാത്രയിൽ സുനിത വില്യംസ് ഒപ്പം കൊണ്ടുപോയത് ഗണേശ വിഗ്രഹവും ഭഗവത് ഗീതയും
Reading Time: < 1 minute






