ഹെൽത്ത് കെയർ, ട്രേഡ് തുടങ്ങിയ മേഖലകളിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ (പിജിഡബ്ല്യൂപി ) നീട്ടി നൽകുന്നത് പരിഗണനയിൽ ഉണ്ടെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ. പ്രവിശ്യകൾ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതേ തുടർന്നാണ് നടപടി. പ്രവിശ്യകളിലെ ടെറിട്ടോറിയൽ ഇമിഗ്രേഷൻ മന്ത്രിമാരുമായി മാർക്ക് മില്ലർ ഈ വിഷയത്തിൽ ചർച്ച നടത്തി.
വിഷയത്തിൽ അനുകൂല സൂചനയാണ് പ്രവിശ്യാ, ഫെഡറൽ സർക്കാരുകൾ നൽകുന്നത്. എത്രയും വേഗം ഇതിൽ അനുകൂല തീരുമാനമുണ്ടാക്കുമെന്നും അതിനായി എല്ലാവരും പരിശ്രമിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി.
ഹെൽത്ത് കെയർ, ട്രേഡ് മേഖലകളിൽ പിജിഡബ്ല്യൂപി നീട്ടി നൽകാൻ കാനഡ

Reading Time: < 1 minute