കാലാവസ്ഥാ മാറ്റം കാരണം സമ്മര്‍ സീസണില്‍ കാനഡയില്‍ ചെള്ളുകള്‍ വര്‍ധിക്കുകയാണെന്നും ഇതിനാൽ ലൈം രോഗം പടരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതായി മൗണ്ട് ആലിസണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി പ്രൊഫസര്‍ വെറ്റ് ലോയ്ഡ് പറയുന്നു. 2021 മുതല്‍ 2023 വരെ രാജ്യത്ത് 8,000 ത്തിലധികം പേർക്ക് ലൈം രോഗം ബാധിച്ചതായി കണക്കുകൾ പറയുന്നു. ലൈം രോഗം പരത്തുന്ന ചില ചെള്ളുകളെക്കുറിച്ചുള്ള ആശങ്കകള്‍ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില പ്രത്യേക ചെള്ള് വഴിയാണ് രോഗം പകരുന്നത്. ബൊറേലിയ ബര്‍ഗ്‌ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന ഗുരുതര രോഗമാണിത്. അതിനാല്‍ തന്നെ തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ മാത്രമേ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കൂ. കാനഡയില്‍ 40 വ്യത്യസ്ത തരം ചെള്ളുകളുണ്ടെന്നും ഇവയില്‍ എല്ലാം തന്നെ രോഗാണുവാഹകരല്ലെന്ന് സർക്കാർ പറയുന്നു.
സമ്മര്‍ സീസൺ; കാനഡയില്‍ ലൈം രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

Reading Time: < 1 minute