ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റതാരവും ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ് വിട്ടു. താരം തന്നെയാണ് ക്ലബ് വിട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പര്‍ താരം ഡയമന്റക്കോസും പടിയിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
‘ഈ വിസ്മയിപ്പിക്കുന്ന കേരളത്തിലെ ആവേശകരമായ സാഹസികതകളും അനുഭവങ്ങളും നിറഞ്ഞ രണ്ട് വർഷങ്ങൾ നിർഭാഗ്യവശാൽ അവസാനിച്ചു…ഒരു ടീമെന്ന നിലയിൽ നമ്മൾ ഒരുമിച്ചു സ്നേഹം പങ്കിട്ട നിമിഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങൾ എന്നെ എന്നത്തേക്കാളും കൂടുതൽ സ്വാഗതം ചെയ്തു. അതിൽ കൂടുതൽ നന്ദിയുള്ളവനായിരിക്കാൻ എനിക്ക് കഴിയില്ല. ആരാധകരിൽ നിന്ന് ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. മഞ്ഞപ്പടയ്ക്ക് നന്ദി. ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങൾക്ക് ആശംസകൾ നേരുന്നു !!’, ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരാധകര്‍ക്കും ക്ലബിനും താരം നന്ദി പറഞ്ഞു.
ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു ദിമി ഇത്തവണ 13 ഗോളുകളാണ് നേടിയത്. താരം ക്ലബ് വിട്ടതോടെ ഐഎസ്എല്ലിലെ മറ്റ് ക്ലബുകള്‍ നീക്കം ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. മുംബൈ സിറ്റിയാണ് രംഗത്തുള്ള പ്രമുഖര്‍.
ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു
Reading Time: < 1 minute






