തുടർച്ചയായ മൂന്നാം ആഴ്‌ചയും എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഐആർസിസി. ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) 1,391 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യാ നോമിനേഷനിലെ ഉദ്യോഗാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിലൂടെ 670 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഇപ്പോൾ നടന്നത് പിഎൻപി നറുക്കെടുപ്പ് ആയതിനാൽ, ഈ ആഴ്‌ചയിൽ കൂടുതൽ നറുക്കെടുപ്പുകൾ ഉണ്ടായേക്കും. നറുക്കെടുപ്പുകൾ കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസിനോ (CEC) അല്ലെങ്കിൽ STEM-നോ ആകാനുള്ള ഉയർന്ന സാധ്യതകളുണ്ടെന്നും റിപ്പോർട്ട് പറയുന്നു.







