dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India #World

യുഎസിലേക്ക് ചേക്കേറി ഇന്ത്യക്കാർ, യുഎസ് നൽകിയത് 1.4 മില്യൺ വിസ, അപേക്ഷകളില്‍ റെക്കോര്‍ഡ് വര്‍ധന

Reading Time: < 1 minute

2023-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് റെക്കോർഡ് ബ്രേക്കിംഗ് വിസകൾ പ്രോസസ്സ് ചെയ്തായും കൂടാതെ ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസ കാത്തിരിപ്പ് സമയം 75% കുറഞ്ഞതായും റിപ്പോർട്ട്. 2023-ൽ ഇന്ത്യക്കാർക്കായി യു‌എസ് 1.4 ദശലക്ഷം വിസകൾ പ്രോസസ്സ് ചെയ്തു. കൂടാതെ 2023 ൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 140,000 വിസകൾ നൽകി, ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണെന്നും ഇത് തുടർച്ചയായ മൂന്നാം വർഷവും ലോക റെക്കോർഡ് സൃഷ്ടിച്ചതായും റിപ്പോർട്ട് പറയുന്നു.
2022-നെ അപേക്ഷിച്ച് ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി എംബസി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഓരോ പത്ത് യുഎസ് വിസ അപേക്ഷകരിൽ ഒരാൾ ഇന്ത്യക്കാരാണും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സന്ദർശക വിസകയിൽ (B1/B2) യു.എസ് മിഷൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ 700,000-ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇന്ത്യക്കാർക്കും കുടുംബാം​ഗങ്ങൾക്കുമായി 3.8 ലക്ഷത്തിലധികം തൊഴിയിൽ വിസകളും പ്രോസസ്സ് ചെയ്തിട്ടുണ്ട്.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *