ലിസ്റ്റീരിയ മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ മെറ്റാ ബ്രാൻഡ് എനോക്കി കൂൺ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. 200 ഗ്രാം പായ്ക്കുകളിലായി ഒന്റാറിയോയിൽ വിൽപ്പന നടത്തിയ കൂണുകളാണ് തിരിച്ചുവിളിച്ചതെങ്കിലും പിൻവലിക്കൽ നടപടി മറ്റ് പ്രവിശ്യകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം.
കൂൺ ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണം. അതുമായി ബന്ധപ്പെട്ട് രോഗങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഏജൻസി വ്യക്തമാക്കി.
ലിസ്റ്റീരിയ മലിനീകരണം ബാധിച്ച കൂൺ കേടായതായി കാണപ്പെടുകയോ മണക്കുകയോ ചെയ്യില്ല. എന്നാൽ ഇവ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ലിസ്റ്റീരിയോസിസിൻ്റെ പ്രധാന ലക്ഷണങ്ങൾ – ഛർദ്ദി, ഓക്കാനം, പനി, പേശിവേദന, കഠിനമായ തലവേദന എന്നിവയാണ്.
ലിസ്റ്റീരിയ മലിനീകരണം; മെറ്റാ ബ്രാൻഡ് എനോക്കി കൂൺ തിരിച്ചുവിളിച്ചു
Reading Time: < 1 minute






