സ്ട്രീറ്റ് റേസിങ്ങിനെ നേരിടാൻ ‘പ്രോജക്റ്റ് ഇറേസ്’ എന്ന പുതിയ പദ്ധതിയുമായി ടൊറൻ്റോ പൊലീസ്. ഗ്രേറ്റർ ടൊറന്‍റോയിലെ മറ്റ് പോലീസ് സേനാ വിഭാഗങ്ങളുമായി സഹകരിച്ചാണ് പുതിയ പദ്ധതി.
എല്ലാ തെരുവുകളിൽ റേസിംഗ് പ്രവർത്തനം ഇല്ലാതാക്കി റോഡ് അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ രാവിലെ 11 മണിക്ക് അതികൃതർ വ്യക്തമാക്കും. ടൊറന്‍റോ, യോർക്ക്, പീൽ, ഹാൾട്ടൺ, ഹാമിൽട്ടൺ എന്നിവിടങ്ങളിലെ പോലീസ് സേവനങ്ങൾക്കൊപ്പം ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രദേശത്തെ റോഡുകളിലെ റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ ജിടിഎയിലുടനീളമുള്ള പോലീസ് സേവനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ടൊറൻ്റോ പോലീസ് വക്താവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
‘പ്രോജക്റ്റ് ഇറേസ്’; സ്ട്രീറ്റ് റേസിങ്ങിനെ ഇല്ലാതാക്കാൻ പദ്ധതിയുമായി ടൊറൻ്റോ പൊലീസ്
Reading Time: < 1 minute






