പലിശ നിരക്ക് കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്‌ലെം. രാജ്യത്തെ തൊഴിൽ വിപണിയെക്കുറിച്ചും എണ്ണവില കുറയുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും നിരക്ക് നിശ്ചയിക്കുന്നവർ ആശങ്കാകുലരാണെന്ന് മക്ക്‌ലെം ഫിനാൻഷ്യൽ ടൈംസുമായുള്ള അഭിമുഖത്തിൽ വ്യക്കമാക്കി.
ബാങ്ക് പലിശ നിരക്ക് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ റിസ്ക് മാനേജ്മെൻ്റ് കാൽക്കുലസ് മാറുന്നതായി മക്ക്ലെം വ്യക്തമാക്കുന്നു. അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദശാബ്ദത്തിലേറെയായി 5% ആയിരുന്ന പലിശ നിരക്ക് ജൂൺ മുതൽ തുടർച്ചയായി മൂന്ന് തവണയായി 75 ബേസിസ് പോയിൻറ് കുറച്ച് 4.25% ബാങ്ക് ഓഫ് കാനഡ ആക്കിയികരുന്നു. ജൂലൈയിലെ കാനഡയിലെ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.5 ശതമാനമായി കുറഞ്ഞിരുന്നു.
