ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി) കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ വർക്കിംഗ് ഹോളിഡേ വിസ,യംഗ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായി 5166 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി ഈ ആഴ്‌ച, IEC 2024 സീസണിന് കീഴിൽ അപേക്ഷിക്കാൻ (ITA) ആകെ 5,166 ഇൻവിറ്റേഷൻ നൽകി. യോഗ്യതയുള്ള 35 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്കായി വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ നിലവിൽ 38,668 ഓപ്പൺ സ്ലോട്ടുകൾ ഉണ്ട്.
യംഗ് പ്രൊഫഷണലുകൾ വിഭാഗത്തിന് ക്ലോസ്ഡ് വർക്ക് പെർമിറ്റ് അപേക്ഷിക്കാൻ 274 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിനായി ഈ ആഴ്ച 237 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.
ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) 2024 സീസൺ പ്രോസസ്സ് സമയം 3 ആഴ്ചയായി കുറഞ്ഞതായി ഐആർസിസി വ്യക്തമാക്കി.
