യോഗ്യരായ കനേഡിയന്മാർക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് ഒക്ടോബർ 18-ന് വിതരണം ചെയ്യും. കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.
കാനഡ ചൈൽഡ് ബെനിഫിറ്റ് തീയ്യതികൾ; നവംബർ 20, ഡിസംബർ 20.







