ഒന്റാരിയോയുടെ ആകാശത്ത് ഇന്ന് രാത്രി സ്ട്രോബെറി മൂണ്‍ ഉദിക്കും. നാളെ രാത്രി ഒൻപതു മണിയോടെ ഈ അപൂർവ പ്രതിഭാസം പൂർണ ഭാവത്തിൽ ദൃശ്യമാകും.
എന്താണ് സ്ട്രോബെറി മൂണ്‍?
ജൂണ്‍മാസത്തിലെ ഫുള്‍മൂണ്‍ പ്രതിഭാസത്തെയാണ് സ്ട്രോബെറി മൂണ്‍ എന്ന് പറയുന്നത്. ചന്ദ്രന്‍റെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രന്‍. അതിനാല്‍ ഇത് ഒരു സൂപ്പർമൂൺ പോലെ ദൃശ്യമാകും. സ്ട്രോബെറി സൂപ്പർമൂൺ, മീഡ്, ഹണി, അല്ലെങ്കിൽ റോസ് മൂൺ എന്നിങ്ങനെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിൽ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നു.
കാലാവസ്ഥ അനുകൂലമാണെങ്കിൽ പ്രാവിശ്യയുടെ എല്ലാ ഭാഗങ്ങളിലും ഇത് ദൃശ്യമാകും.






