ഇനി മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് അതിർത്തിയിൽ ഇമിഗ്രേഷൻ സേവനങ്ങൾ ഇല്ലെന്ന നിർണായക തീരുമാനവുമായി ഐആർസിസി. അതിർത്തിയിൽ ബിരുദാനന്തര വർക്ക് പെർമിറ്റിന് (പിജിഡബ്ല്യുപി) അപേക്ഷിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അർഹതയില്ലെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ വ്യക്തമാക്കി. പുതിയ നടപടി ഉടനടി പ്രാബല്യത്തിൽ വരുമെന്നും മില്ലർ വ്യക്തമാക്കി.
കാനഡയിലെ താത്കാലിക താമസക്കാർ കാനഡ-യുഎസ് അതിർത്തിയിലെത്തി ഒരു ദിവസം കൊണ്ട് ഇമിഗ്രേഷൻ സേവനങ്ങൾ പൂർത്തിയാക്കി തിരിച്ചെത്തുന്ന രീതിയായ ഫ്ലാഗ്‌പോളിംങ് കുറയ്ക്കുന്നതിനാണ് പുതിയ മാറ്റം.
ഓൺലൈൻ ജോലിയുമായോ സ്റ്റഡി പെർമിറ്റ് അപേക്ഷകളുമായോ ബന്ധപ്പെട്ട സാധാരണ കാത്തിരിപ്പ് സമയം ഒഴിവാക്കാൻ വിദേശ പൗരന്മാർ ഈ സേവനമാണ് ഉപയോഗിക്കുന്നത്. 2023 മാർച്ച് 1 നും 2024 ഫെബ്രുവരി 29 നും ഇടയിൽ ഫ്ലാഗ്പോളിങ്ങിനായി അതിർത്തിയിലെത്തിയ വിദേശ പൗരന്മാരിൽ ഏകദേശം 25% PGWP അപേക്ഷകരാണ്.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് അതിർത്തിയിൽ ഇനി ഇമിഗ്രേഷൻ സേവനങ്ങൾ ഇല്ല : നിർണായക നീക്കവുമായി ഐആർസിസി

Reading Time: < 1 minute