dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ജെയ്ഷെ അല്‍ ആദല്‍ കമാന്‍ഡറെ പാകിസ്ഥാനില്‍ വെച്ച് വധിച്ച് ഇറാന്‍

Reading Time: < 1 minute

ഭീകര സംഘടനയായ ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയും പാകിസ്ഥാനില്‍ വെച്ച് വധിച്ചതായി ഇറാന്‍ സൈനിക സേന. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഒരു മാസം മുമ്പ് പോലും ഇറാന്‍ പാകിസ്ഥാന്‍ പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്‌ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു. അല്‍ അറബിയ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012ലാണ് ജെയ്ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടന രൂപീകരിച്ചത്.ഇറാന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍-ബലൂചിസ്ഥാനില്‍ നിന്നാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍, സിസ്താന്‍-ബലൂചെസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അല്‍-അദ്ല്‍ ഏറ്റെടുത്തിരുന്നു. അതില്‍ കുറഞ്ഞത് 11 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

Leave a comment

Your email address will not be published. Required fields are marked *