dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡ; യുവാക്കളിൽ പകുതിയോളം പേരും കഞ്ചാവ് ഉപയോഗിക്കുന്നതായി സർവേ

Reading Time: < 1 minute

കാനഡയിലെ യുവാക്കളിൽ കഞ്ചാവ് ഉപയോഗം വർധിച്ചതായി റിപ്പോർട്ട്. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, , മാനിറ്റോബ തുടങ്ങിയ പടിഞ്ഞാറൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലുള്ളത്. 24 വയസ്സിന് താഴെയുള്ളവരിൽ പകുതിയോളം പേരും തങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നതായി സർവേയിൽ വ്യക്തമാക്കുന്നു. ഏകദേശം  48% വരും ഇത്.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം  ആൽബർട്ടയിൽ ജോലി ചെയ്യുന്ന 54 ശതമാനം യുവാക്കൾക്കിടയിലും കഞ്ചാവ് ഉപയോഗം സാധാരണയാണെന്ന് പറയുന്നു. മാനിറ്റോബയിൽ  51.5% പേരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. കനേഡിയൻ ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 40.5% പേർ തങ്ങൾ മരിജുവാന ഉപയോഗിക്കുന്നവരാണെന്ന് സർവ്വെയിൽ പറയുന്നു. കഞ്ചാവിൻ്റെ ഉപയോഗം കാനഡയിൽ സാധാരണമാണെന്ന്  2024 ലെ സർവ്വെ പറയുന്നതായി  ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടറും വ്യക്തമാക്കുന്നുണ്ട്. കാനഡയിലുടനീളമുള്ള 12,031പേരിൽ നിന്നാണ്  ഡാറ്റ ലഭ്യമാക്കിയത്. 

Leave a comment

Your email address will not be published. Required fields are marked *