സാധാരണയേക്കാൾ ചൂടേറിയ വേനലിനുശേഷവും കാനഡിയിലെ ചൂടുള്ള കാലാവസ്ഥ ശരത്കാലത്തിലേക്ക് നീളുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. സാധാരണ താപനിലയ്ക്ക് മുകളിലുള്ള താപനില വർധന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാജ്യത്തുടനീളം തുടുമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഭൂരിഭാഗത്തും പ്രത്യേകിച്ച് രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റോസ് ഹൾ പറയുന്നു. എന്നാൽ ശരത്കാലം മുഴുവൻ ചൂടുള്ള അവസ്ഥ തുടരാൻ പോകുന്നില്ലെന്നും തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഉയർന്നുവരുന്ന വായുപ്രവാഹങ്ങളും ചൂടേറിയ അവസ്ഥയെ സ്വാധീനിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ജെഫ് കോൾസൺ പറഞ്ഞു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ
മധ്യ, കിഴക്കൻ കാനഡ
സെപ്റ്റംബറിൽ മധ്യ, കിഴക്കൻ പ്രവിശ്യകൾ വരണ്ട കാലാവസ്ഥയായിരുന്നു. കൂടാതെ ശരാശരിക്ക് മുകളിലുള്ള താപനില ഈ പ്രദേശത്തിൻ്റെ ഭൂരിഭാഗവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൾ പറഞ്ഞു. കിഴക്കൻ കാനഡയുടെ ഭൂരിഭാഗവും കൊടുങ്കാറ്റുകളൊന്നും പതിവായി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രത്യേകിച്ച് അറ്റ്ലാൻ്റിക് കാനഡയിലെ മാരിടൈംസ്, തെക്കുപടിഞ്ഞാറൻ ക്യൂബെക്കിൻ്റെ ഭാഗങ്ങൾ, തെക്കൻ ഒൻ്റാറിയോ വരെ ചുഴലിക്കാറ്റ് സീസണെന്നും ഹൾ പറഞ്ഞു.
ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ അവശിഷ്ടങ്ങൾ അറ്റ്ലാൻ്റിക് കാനഡയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് കാണേണ്ടതുണ്ട്. ഇത് ശരത്കാല സീസണിൽ ചില സമയങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കാം.
വെസ്റ്റേൺ കാനഡ
ആൽബെർട്ട, സസ്‌കാച്വാൻ, മാനിറ്റോബ എന്നിടങ്ങളിൽ സെപ്റ്റംബറിലെ ചൂട് ഒക്ടോബറിലും ഉണ്ടാകുമെന്ന് കോൾസൺ പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയെ സംബന്ധിച്ചിടത്തോളം, സൗത്ത് കോസ്റ്റ്, ലോവർ മെയിൻലാൻഡ് എന്നിവിടങ്ങളിൽ ശരാശരിക്ക് മുകളിലുള്ള താപനില പ്രതീക്ഷിക്കുന്നു. എന്നാൽ ചില സമയങ്ങളിൽ തണുപ്പുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ കാനഡ
സെപ്തംബർ മാസം അവസാനിക്കുമ്പോഴും യുകോണിൻ്റെ ചില ഭാഗങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടും. ഒക്ടോബറിലേക്ക് പോകുമ്പോൾ, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെപ്പോലെ വടക്കൻ പ്രദേശങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു.







