യുക്രെയ്ന് സൈനിക സഹായമായി 500 മില്യൺ ഡോളർ കൂടി നൽകാൻ കാനഡ. വാഷിംഗ്ടണിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. അടുത്ത വർഷത്തോടെ ഈ സഹായം ലഭ്യമാക്കുമെന്ന് ഒരു ഉന്നത കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പുതുതായി നൽകിയ F-16 ഫൈറ്റർ ജെറ്റുകൾ പറത്താൻ യുക്രൈയ്ൻ പൈലറ്റുകൾക്ക് പരിശീലനം നൽകണമെന്ന് നാറ്റോ നിർദേശവും കാനഡ അംഗീകരിച്ചു.
അതേസമയം, റഷ്യയിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്ന യുക്രെയ്നിന് പേട്രിയട്ട് മിസൈലുകൾ ഉൾപ്പെടെയുള്ള 5 വ്യോമപ്രതിരോധ സംവിധാനം കൂടി നൽകാൻ നാറ്റോ ഉച്ചകോടിയിൽ തീരുമാനമായിട്ടുണ്ട്. . അടുത്ത വർഷം 59 ബില്യൺ ഡോളറാണ് 32 നാറ്റോ അംഗരാജ്യങ്ങൾ ചേർന്ന് യുക്രെയ്ന് നൽകുക. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് തുക പങ്കുവെക്കാറാണുള്ളത്.
യുക്രെയ്ന് കാനഡയുടെ 500 മില്യൺ ഡോളർ സൈനിക സഹായം
Reading Time: < 1 minute






