കനേഡിയൻ മലയാളികൾക്കായി ധർമാസ് ഒരുക്കുന്ന വിഷുക്കണിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. Pickering High School Church St N, Ajax, ON L1T 3A7 ലാണ് കണി ഒരുക്കുന്നത്. ഏപ്രിൽ 13 രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെ കണി കാണാം. മുതിർന്നവർക്ക് 15 ഡോളറും 6 – 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് ചാർജ്. ആറ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 12 വയസിൽ താഴെയുള്ള കുട്ടി പെർഫോമേഴ്സിനും സൗജന്യമായി ടിക്കറ്റ് ലഭിക്കും. നിഷാന്ത് ഗോവിന്ദൻ, കമൽ പിള്ളൈ, ഗീതാഞ്ജലി സന്തോഷ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ. ബുക്കിങ്ങിനായി ബന്ധപ്പെടുക : https://forms.gle/Y7D15SmUU7ek98DK9
