dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ടൊറന്റോയില്‍ നാല് ഇന്ത്യക്കാര്‍ മരിച്ച സംഭവം: ടെസ്ല കാറിന്റെ ഇലക്ട്രോണിക് ഡോറുകൾ അപകട സാധ്യത വര്‍ധിപ്പിച്ചു

Reading Time: < 1 minute

ഒക്ടോബര്‍ 24 ന് ന് ടൊറന്റോയിലെ ലേക്ക്‌ഷോര്‍ ബൊളിവാര്‍ഡ് ഈസ്റ്റിൽ ടെസ്ല കാറിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ നാല് യുവാക്കള്‍ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകട ശേഷം ടെസ്ല മോഡൽ Y  കാറാന്റെ ഇലക്ട്രോണിക് ഹാന്‍ഡില്‍ പ്രവര്‍ത്തനരഹിതമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെസ്ല കാറുകളില്‍ ഡോറുകള്‍ തുറക്കാന്‍ ഇലക്ട്രോണിക് ബട്ടണുകളാണ് ഉപയോഗിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് തകരാര്‍ ഡോറുകള്‍ ജാം ആക്കാന്‍ ഇടയാക്കിയിട്ടുണ്ടാകും. അതിനാൽ അകത്തുനിന്നും ഡോര്‍ തുറന്ന് പുറത്തേക്ക് വരാന്‍ സാധിക്കാതെ വന്നു. പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വിന്‍ഡോഗ്ലാസുകള്‍ തകര്‍ക്കേണ്ടിയും വന്നു. അപടകടം ടെസ്ല കാറിന്റെ സുരക്ഷയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാധാരണ ഹാന്‍ഡിലുകള്‍ക്ക് പകരം ഇലക്ട്രോണിക് ബട്ടണുകള്‍ ഡോറുകള്‍ തുറക്കാന്‍ ആവശ്യമായി വരുമ്പോള്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 
ഡിവൈഡറില്‍ ഇടിച്ച കാറിന്റെ ബാറ്ററിയില്‍ നിന്നും തീ പടരുകയും വാഹനം കത്തിയമരുകയുമായിരുന്നുവെന്നാണ് നിഗമനം. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതബ ഗൊഹില്‍(30), സഹോദരന്‍ നീല്‍രാജ് ഗൊഹില്‍(26), ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേല്‍(32), ജയ് സിസോദിയ(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. 

Leave a comment

Your email address will not be published. Required fields are marked *