dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

IRCC ഡെസ്റ്റിനേഷൻ കാനഡ മൊബിലിറ്റി ഫോറം; രജിസ്ട്രേഷന് തുടക്കമായി

Reading Time: < 1 minute

ഐആർസിസിയുടെ ഡെസ്റ്റിനേഷൻ കാനഡ മൊബിലിറ്റി ഫോറത്തിനുള്ള രജിസ്ട്രേഷന് തുടക്കമായി. വരുന്ന മാർച്ച് 1, 2 തീയതികളിലായി നടക്കുന്ന  വെർച്വൽ തൊഴിൽമേളയ്ക്കുള്ള രജിസ്ട്രേഷൻ ആണ് ആരംഭിച്ചത്.
ഡെസ്റ്റിനേഷൻ ജോബ് ഫോറത്തിലേക്കുള്ള പങ്കാളിത്തം സൗജന്യമായി ഉറപ്പിക്കാവുന്നതാണ്. എന്നാൽ സ്പോട്ടുകൾ പരിമിതമാണ്. അതിനാൽ തന്നെ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ആവശ്യമാണ്.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ തൊഴിലിന്റെ NOC കോഡ് വ്യക്തമാക്കിയും കനേഡിയൻ ഫോർമാറ്റിൽ ഉള്ള റെസ്യൂം സമർപ്പിച്ചുകൊണ്ടും അപേക്ഷ രജിസ്റ്റർ ചെയ്യാം. അപേക്ഷ പൂർത്തിയാക്കിയതിനു ശേഷം യോഗ്യരായ ആളുകൾക്ക് രജിസ്റ്റർ ചെയ്യാം. തങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് യോഗ്യമായ പ്രൊഫൈലുകൾ കണ്ടെത്തുന്ന മുറയ്ക്ക്  കനേഡിയൻ തൊഴിൽ ദാദാക്കൾ രജിസ്റ്റർ ചെയ്തവരെ ഓൺലൈനിൽ ഇന്റർവ്യൂവിനായി ക്ഷണിക്കും. ജോബ് ഓഫർ ലഭിക്കുകയാണെങ്കിൽ ഈ അപേക്ഷകർക്ക് കനേഡിയൻ താൽക്കാലിക വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *