കൊച്ചി; ഏറെ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെ ഈ മാസം 15 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. സോണി ലിവ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടു. ഫെബ്രുവരി 15ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. 60 കോടിയോളമാണ് ചിത്രം നേടിയത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച അഭിപ്രായം നേടി.
പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സിനിമ ചിത്രീകരിച്ചത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നവരാണ് മറ്റ് പ്രധാന താരങ്ങൾ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് : മെൽവി ജെ.







