dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കുറഞ്ഞ ചിലവിൽ വീട്; കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഡവലപ്‌മെന്റ് പ്രോഗ്രാമുമായി കാനഡ

Reading Time: < 1 minute

കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഡവലപ്‌മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ച് ഭവന മന്ത്രി ഷോൺ ഫ്രേസറർ. പ്രോ​ഗ്രാമിന്റെ ഭാ​ഗമായി കാനഡയിൽ ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനായി1.5 ബില്യൺ ഡോളർ അനുവദിച്ചു.
പരിപാടിയിലൂടെ 2024-ഓടെ രാജ്യത്തുടനിളെ ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഭവനങ്ങൾ നിർമ്മിക്കും. ഏറ്റവും ആവശ്യമുള്ളവർക്ക് വീടുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക് മുൻഗണന നൽകും. കാനഡയിലെ ചിലവ് കുറഞ്ഞ വീടുകളുടെ എണ്ണം വർധിപ്പിക്കുകയും കമ്മ്യൂണിറ്റി ഹൗസിങ് മേഖലയുടെ വളർച്ചയുമാണ് ഫെഡറൽ ഗവൺമെൻ്റ് ലക്ഷ്യം വയ്ക്കുന്നത്. കോ-ഓപ്പ് ഹൗസിംഗ് പ്രൊവൈഡർമാർക്ക് ജൂലൈ 15 മുതൽ ഫണ്ടിംഗിനായി അപേക്ഷിക്കാം.
കഴിഞ്ഞ 30 വർഷത്തിനിടെ പുതിയ സഹകരണ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് സർക്കാർ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *