വിദേശ വിദ്യാർഥികളെ സംരക്ഷിക്കുന്നതിനും പോസ്റ്റ് സെക്കന്ററി പഠനം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നടപടികൾ പ്രഖ്യാപിച്ച് ഒന്റാരിയോ. പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രവിശ്യ പരിഗണിക്കും.
വിദ്യാർഥി വിസകൾ ഇക്കൊല്ലം 35 ശതമാനം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി. മേഖലയിലെ സർക്കാരിന്റെ പുതിയ നീക്കങ്ങൾ ഇവയാണ്.
യൂണിവേഴ്സിറ്റി, കോളേജ് തലങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ
പോസ്റ്റ് സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ വിദ്യാർഥികൾ വൻ തോതിൽ തെരഞ്ഞെടുക്കുന്ന പ്രോഗ്രാമുകൾ വിലയിരുത്താനാണ് നീക്കമിടുന്നത്. പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ആണെന്നും ഒന്റാരിയോയുടെ തൊഴിൽ വിപണിയിലെ ആവശ്യകതകൾ നിറവേറ്റാൻ ഉതകുന്നത് ആണെന്നും ഉറപ്പ് വരുത്താനാണ് നടപടി. കോളേജുകളും യൂണിവേഴ്സിറ്റികളും വിദ്യാർഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
കരിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കായുള്ള നയങ്ങൾ
വൊക്കേഷണൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവയുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികളും മറ്റും പരിഹരിക്കാനും ഡാറ്റാ മാനേജ്മെന്റ് കൂടുതൽ നന്നാക്കുന്ന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ആണ് നടപ്പാക്കുക. വ്യാജ റിക്രൂട്ടർമാർ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്റാരിയോ ഗവൺമെന്റ് ഫെഡറൽ, സെക്ടറൽ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കും.






