കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വസ്ത്രദാന പരിപാടി സംഘടിപ്പിച്ചു .ഒന്റാരിയോ പ്രൊവിൻസിലെ അജാക്സിൽ ഉള്ള ക്ലോത് ബാങ്കിലേക്ക് ഏകദേശം 2000 പേർക്ക് ഉള്ള വസ്ത്രങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ചു നൽകിയത്. പരിപാടിക്ക് പ്രിസിഡന്റ് സന്തോഷ് പോൾ നെല്ലിക്കാട്ട് , ഭാരവാഹികളായ ബേബി ലൂക്കോസ് കോട്ടൂർ, ജോജു അഗസ്റ്റിൻ, സിനിൽ സാം, അറ്റ്ലർ കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി
വസ്ത്രദാന പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ

Reading Time: < 1 minute